![](/wp-content/uploads/2024/05/sivan.jpg)
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തില്‍ അധികബാച്ച് അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സീറ്റ് വര്‍ധനയ്ക്ക് പകരം ബാച്ച് വര്‍ധനയാണ് വേണ്ടതെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
Read Also: സിബിഎസ്ഇ 10,12 ക്ലാസുകളിലെ 2025ലെ വാര്‍ഷിക പരീക്ഷ തിയതി പ്രഖ്യാപിച്ചു
ബാച്ച് വര്‍ധിപ്പിക്കുന്നതിന് നിരവധി പരിമിതികളുണ്ട്. ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തില്‍ സീറ്റുകള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറേ കുട്ടികള്‍ വിജയിച്ചിട്ടുണ്ട്, അതുകൊണ്ട് ഒരു ക്ലാസില്‍ 65 കുട്ടികളൊക്കെ ഇരിക്കേണ്ടിവരും, ജംബോ ബാച്ചുകള്‍ അനുവദിക്കുന്ന വിഷയം ചര്‍ച്ചയിലുണ്ട്, ഒരു പ്രതിസന്ധിയും ഇപ്പോഴില്ല, എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പരിഹരിക്കും, പ്രതിസന്ധിയുണ്ടെന്ന തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി വി ശിവന്‍കുട്ടി കുറ്റപ്പെടുത്തി.
സീറ്റ് വര്‍ധിപ്പിക്കുന്നതിനു പകരം പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യമാണ് മന്ത്രി തള്ളിയത്.
Post Your Comments