KeralaLatest News

ആർഎംപി നേതാവ് കെ എസ്‌ ഹരിഹരന്റെ വീട്ടിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം: മൂന്ന് പേർക്കെതിരെ കേസ്

കോഴിക്കോട്: ആർഎംപി നേതാവ് കെ എസ്‌ ഹരിഹരന്റെ വീട്ടിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസ് എടുത്തു. കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയാണ് കേസ്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പടക്കം പൊട്ടിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. ഒലിപ്രം കടവ് വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

ഇന്നലെ രാത്രി 8.15ഓടെയാണ് ഹരിഹരന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ​ഗേറ്റിന് നേരെയാണ് മാരക ശബ്ദമുള്ള സ്ഫോടകവസ്തു എറിഞ്ഞത്. സ്‌കൂട്ടറിലെത്തിയ സംഘമാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് വിവരം. ഇന്നലെ വടകരയില്‍ നടന്ന പരിപാടിയില്‍ ഹരിഹരന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. അതിന് പിന്നാലെയാണ് സ്‌ഫോടക വസ്തുവെറിഞ്ഞത്.

കെ കെ ശൈലജയ്ക്കെതിരെ ഹരിഹരൻ നടത്തിയ പരാമർശമാണ് വിവാദമായത്. കെ എസ് ഹരിഹരനെതിരെ സ്ത്രീ വിരുദ്ധ പരാമ‍ർശത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വടകര പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മഹിളാ അസോസിയേഷൻ നേതാവ് പുഷ്പദ നൽകിയ പരാതിയിലാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button