താനെ: ആറു മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി വിറ്റു. മധ്യപ്രദേശിലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും എട്ട് മണിക്കൂറിനുള്ളില്‍ 29 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ റായ്ഗഡ് സ്വദേശിയായ അധ്യാപകന് വില്‍ക്കുകയുമായിരുന്നു. ഈ കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി.
കുഞ്ഞിനെ വാങ്ങിയ അധ്യാപകനായ ശ്രീകൃഷ്ണ പാടീല്‍, മുംബൈയിലെ പ്രമുഖ ഹോസ്പിറ്റലിലെ ജീവനക്കാരനായ അമോല്‍ യെരുല്‍കാർ, അദ്ദേഹത്തിന്റെ ഭാര്യ അരവി യെരുല്‍കാർ, നിതിൻ സൈനി, സ്വാതി സോണി, റിക്ഷാ ഡ്രൈവർ പ്രദീപ് കൊലാംമ്പേ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പാടീലിന്റെ വിദ്യാർത്ഥിയായ അമോലാണ് കുഞ്ഞിനെ നല്‍കാമെന്ന് അധ്യാപകന് വാഗ്ദാനം ചെയ്തത്. അതിനു 29 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു പാടീലിന്റെ പ്രതികരണം. പിന്നാലെ അമോല്‍ വിവരം ഭാര്യയുമായി വിവരം പങ്കുവെക്കുകയും പിന്നീട് ഇത് ഡ്രൈവറായ പ്രദീപ് വിവരം മറ്റ് പ്രതികളുമായി ചർച്ച ചെയ്യുകയുമായിരുന്നു. മെയ് 9നായിരുന്നു വഴിയരികില്‍ താമസിക്കുന്ന ദമ്പതികളില്‍ നിന്നും സംഘം കുഞ്ഞിനെ തട്ടിയെടുത്ത് അധ്യാപകന് കൈമാറുക ആയിരുന്നു. ദമ്പതികൾ കുട്ടി നഷ്ടപ്പെട്ടതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കി. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
Post Your Comments