KeralaLatest NewsIndia

ശബരിമല നട തുറക്കുന്ന അവസരത്തിൽ അവധിയെടുത്ത് ഐജി പി.വിജയനും ഇന്റലിജന്‍സ് മേധാവിയും മറ്റുദ്യോഗസ്ഥരും

സര്‍ക്കാരിന്റെ നിലപാടില്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കും അമര്‍ഷമുണ്ടെന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശബരിമലയിലെ അവസ്ഥ സങ്കീര്‍ണ്ണമായിരിക്കെ സന്നിധാനത്തിന്റെ ചുമതലയുണ്ടെന്നു പറയപ്പെട്ടിരുന്ന ഐ ജി പി വിജയനും ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ് കുമാറും അവധിയിൽ പ്രവേശിച്ചു. അതേസമയം കൂടുതല്‍ ഉദ്യോഗസ്ഥരും അവധിക്കൊരുങ്ങുകയാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിന്റെ നിലപാടില്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കും അമര്‍ഷമുണ്ടെന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ ഐ ജി ശ്രീജിത്ത് കണ്ണീരോടെ സന്നിധാനത്തിനു മുന്നിൽ നിന്നത് തന്റെ മാനസിക സംഘർഷം മൂലമാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ശബരിമലയുടേയും പരിസര പ്രദേശത്തിന്റേയും സുരക്ഷ ഏറ്റെടുത്തു കഴിഞ്ഞു. . പമ്പയില്‍ നൂറു വനിതാപൊലീസുകാരെ എത്തിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യമുണ്ടായാല്‍ ഇവരില്‍ അമ്പത് വയസ്സിന് മുകളിലുള്ള 30 പേരെ സന്നിധാനത്ത് എത്തിക്കും. സന്നിധാനത്ത് ആറുമേഖലകളിലായി 3000 പൊലീസുകാരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. മലചവിട്ടുന്നതിനു സംരക്ഷണം ആവശ്യപ്പെട്ട് ഇതുവരെ യുവതികളാരും സമീപിച്ചിട്ടില്ലെന്നു ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും പറയുന്നതു വിശ്വാസികള്‍ മുഖവിലയ്ക്കെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button