KeralaLatest NewsNews

പോക്‌സോ കേസ്: പോലീസ് അക്കാദമി ജീവനക്കാരന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും 

തൃശൂർ: പോക്‌സോ കേസിൽ തൃശ്ശൂർ പോലീസ് അക്കാദമി ജീവനക്കാരനായിരുന്നയാൾക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുന്നംകുളം കാട്ടകാമ്പാൽ സ്വദേശി ഷാജുവിനെയാണ് തൃശ്ശൂർ പോക്‌സോ കോടതി ശിക്ഷിച്ചത്.

തൃശ്ശൂർ അതിവേഗ പോക്സോ സ്പെഷ്യൽ കോടതിയിലെ ജസ്റ്റിസ് ബിന്ദു സുധാകരനാണ് ശിക്ഷ വിധിച്ചത്.

പിഴത്തുക പെൺകുട്ടിയ്‌ക്ക് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

2019 ല്‍ പ്രതി ക്വാർട്ടേഴ്‌സിൽ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. വിയ്യൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ ഇൻസ്‌പെക്ടർമാരായ പി.വി സിന്ധു, ശ്രീജിത് എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 14 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button