
പാലക്കാട്: ആക്രമണം നടക്കും മുന്‍പേ തന്നെ ഭര്‍ത്താവ് വധഭീഷണി മുഴക്കിയിരുന്നുവെന്ന് പാലക്കാട് ആസിഡ് ആക്രമണത്തിന് ഇരയായ ബര്‍ഷീന. ഇന്നലെയാണ് യുവതിയുടെ ദേഹത്ത് മുന്‍ ഭര്‍ത്താവ് ഖാജാ ഹുസൈന്‍ ആസിഡ് ഒഴിച്ചത്.
‘നിന്നെ ഞാന്‍ ജീവിക്കാന്‍ വിടില്ല. എന്റെയൊപ്പം ജീവിച്ചില്ലെങ്കിലും കുഴപ്പമില്ല, വേറെ ആരുടേയും കൂടെ ജീവിക്കാന്‍ സമ്മതിക്കില്ല. അയാള്‍ക്ക് ഭയങ്കര പൊസസീവ്നെസ് ആണ്. ഞാന്‍ പുറത്ത് ആരോടും സംസാരിക്കാന്‍ പാടില്ല. ഞാന്‍ റീല്‍സ് ചെയ്യുന്നതും ഇഷ്ടമല്ല. നിന്റെ മുഖം നശിപ്പിക്കും ഞാന്‍ എന്ന് പറഞ്ഞിരുന്നു’ ബര്‍ഷീന പറഞ്ഞു. പൊലീസ് പിടിയിലായ ഖാജാ ഹുസൈനെ ഇനി പുറത്ത് വിടരുതെന്നും ഖാജാ ഹുസൈന്‍ മാനസിക രോഗിയാണെന്നും ബര്‍ഷീന പറഞ്ഞു.
Read Also: എയര്‍ ഇന്ത്യ വിമാന ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്, വാരാണസിയില്‍ 25 മലയാളികള്‍ കുടുങ്ങി
ഇന്നലെയാണ് പാലക്കാട് ഒലവക്കോട് താണാവില്‍ യുവതിക്ക് നേരെ മുന്‍ ഭര്‍ത്താവ് ആസിഡ് ഒഴിച്ചത്. രാവിലെ യുവതിയുടെ ലോട്ടറി കടയില്‍ വെച്ചാണ് ആക്രമണം നടത്തിയത്. പ്രതി കാജാ ഹുസൈനെ ഹേമാംബിക നഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 7 മണിയോടെ ഒലവക്കോട് സ്വദേശിനി ബര്‍ഷീനയുടെ ലോട്ടറിക്കടയിലെത്തിയ പ്രതി ചെറിയ വാഗ്വാദത്തിന് ശേഷം കയ്യിലുണ്ടായ കുപ്പി പുറത്തെടുത്ത് ബര്‍ഷീനയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. സമീപ കടകളിലുണ്ടായിരുന്നവര്‍ ബര്‍ഷിന നിലത്ത് കിടന്ന് പിടയുന്നതാണ് കണ്ടത്.
Post Your Comments