കാസർഗോഡ്: ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിലാണ് വാഹനാപകടം ഉണ്ടായത്. ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ്, ശരത്ത് മേനോന് എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്.
ആംബുലന്‍സില്‍ സഞ്ചരിച്ച രോഗി ഉഷ, ഡ്രൈവര്‍ ശിവദാസ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാസര്‍കോട് നിന്നും മംഗളൂരുവിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സും മംഗലാപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
Post Your Comments