അബുദാബി: യു.എ.ഇയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യമെമ്പാടും കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് യു.എ.ഇയിലെ ഒട്ടുമിക്ക എമിറേറ്റുകളിലും വിദ്യാലയങ്ങള്‍ ഇന്നും നാളെയും പഠനം ഓണ്‍ലൈന്‍ വഴിയാക്കി. മിക്ക എമിറേറ്റുകളിലും ഇന്ന് വൈകുന്നേരം വരെ കാറ്റും മഴയും തുടരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ദുബായില്‍ പൊതുപാര്‍ക്കുകളും ബീച്ചുകളും അടച്ചു. ഇന്നലെ അര്‍ധരാത്രി മുതല്‍ അബുദാബിയുടെ അല്‍ ദഫ്റ മേഖലയില്‍ മഴ തുടരുകയാണ്. അബുദാബി മുതല്‍ ദുബായ്, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ വരെ നീളുന്ന തീരദേശത്തും ഫുജൈറ, ഖൊര്‍ഫുക്കാന്‍, കല്‍ബ തുടങ്ങിയ കിഴക്കന്‍ മേഖലയിലും ഒരുപോലെ മഴയുണ്ടാകും.
ജാഗ്രതാ നിര്‍ദേശമുണ്ടെങ്കിലും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പെയ്ത മഴയുടെ അത്ര തീവ്രമായിരിക്കില്ല ഇന്നത്തെ മഴയെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ നല്കുന്ന സൂചന. എങ്കിലും ആളപായം കുറക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും ഓരോ എമിറേറ്റിലും നഗരസഭകള്‍ മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്.
Post Your Comments