ചെന്നൈ: യുവ സംഗീത സംവിധായകൻ പ്രവീണ്‍ കുമാർ അന്തരിച്ചു. ചെന്നൈയില്‍ വച്ചാണ് അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു ഇരുപത്തിയെട്ടുകാരനായ പ്രവീണ്‍ കുമാർ.
read also: ഈ സ്ത്രീ…ഇപ്പോഴും കൈകളിൽ മുറക്കെ പിടിച്ചിരിക്കുന്നത് നല്ല 916 ചെങ്കൊടിയാണ്: ഹരീഷ് പേരടി
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രവീണിന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
2021-ല്‍ പുറത്തിറങ്ങിയ ‘മേതകു’, ‘രക്തൻ’, ‘കാക്കൻ’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പ്രവീണ്‍ സംഗീതം നല്‍കിയിട്ടുണ്ട്.
Post Your Comments