Latest NewsKeralaNews

മിസ്ഡ്‌കോള്‍ കെണി വഴി പീഡിപ്പിച്ചത് 12 യുവതികളെ; മണവാളന്‍ പ്രവീണിന്റെ കഥ ഇങ്ങനെ

നിലമ്പൂര്‍: മണവാളന്‍ പ്രവീണിന്റെ കഥകള്‍ ഒരുപക്ഷേ ആര്‍ക്കും പെട്ടെന്ന് വിശ്വവസിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. കാരണം വെറും മിസ്ഡ്‌കോള്‍ കെണിയിലൂടെ പ്രവീണ്‍ പീഡിപ്പിച്ചത് 12 യുവതികളെയാണ്. വിവാഹവാഗ്ദാനം നല്‍കി യുവതികളെ മാനഭംഗപ്പെടുത്തി പണവും ആഭരണവുമായി മുങ്ങിയ എറണാകുളം കുമ്പളങ്ങി സ്വദേശി കുറുപ്പശേരി വീട്ടില്‍ പ്രവീണ്‍ ജോര്‍ജി (36)നെ അറസ്റ്റ് ചെയതപ്പോഴാണ് പ്രവീണിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസുപോലും അറിയുന്നത്.

Also Read :  ഒരു മിസ്ഡ്‌കോള്‍ ചെയ്യൂ; ബസ് എവിടെയെന്നറിയാം

പരിചയത്തിലാകുന്ന സ്ത്രീകളുടെ പേരില്‍ സിം കാര്‍ഡ് തരപ്പെടുത്തും. പിന്നീട് ഇവ ഉപയോഗിച്ച് മറ്റു സ്ത്രീകളെ വലയില്‍വീഴ്ത്തും. ഇതാണ് പ്രവീണിന്റെ രീതി. ഒരു നമ്പറില്‍നിന്നു രണ്ടു സ്ത്രീകളെ മാത്രേമ വിളിക്കൂ. മറ്റു സ്ത്രീകള്‍ വിളിക്കുമ്പോള്‍ ബിസി ആകാതിരിക്കാനാണ് ഈ തന്ത്രമെന്ന് പ്രവീണ്‍ പോലീസിനോട് പറഞ്ഞു. പരിചയപ്പെടുന്ന സ്ത്രീകള്‍ക്ക് ഫോട്ടോയോ വിലാസമോ നല്‍കാറില്ല. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളും ഉപയോഗിക്കാറില്ല. മലപ്പുറം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി പന്ത്രണ്ടോളം സ്ത്രീകളെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ട്.

വണ്ടൂര്‍ സ്വദേശിനിയെ വിവാഹവാഗ്ദാനം നല്‍കി മാനഭംഗപ്പെടുത്തി 15 പവന്‍ കവര്‍ന്നെന്ന കേസിലാണ് പ്രവീണിനെ പിടികൂടിയത്. ഈ യുവതിയുമായി പ്രണയം നടിച്ച് വിവാഹശേഷം താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സ് നോക്കാനെന്നു പറഞ്ഞ് ചന്തക്കുന്നിലെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് കോളയില്‍ മദ്യം കലര്‍ത്തി കുടിപ്പിച്ച ശേഷമായിരുന്നു പീഡനം. ഇതിനുശേഷം തടിതപ്പുകയായിരുന്നു. ഇതില്‍ ചിലരെ ഭാര്യയായി വാടക ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിപ്പിക്കുന്നതായി പ്രതി വെളിപ്പെടുത്തി. പതിവായി ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിക്കാത്തിനാല്‍ ട്രെയിന്‍മാര്‍ഗം സഞ്ചരിക്കുന്നതായി മനസിലാക്കി രഹസ്യനിരീക്ഷണം നടത്തിയാണു പ്രവീണിനെഅറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button