
മസ്കറ്റ്: കൊല്ലം സ്വദേശി ഒമാനില്‍ മരിച്ച നിലയില്‍. കണ്ടെത്തി. പള്ളിമണ്‍ സ്വദേശി മംഗലത്ത് വീട്ടില്‍ ജയേഷ് (42) ആണ് മരിച്ചത്. നിസ്‌വയിലെ ബര്‍കത്ത് അല്‍ മൗസിലെ താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
ബില്‍ഡിംഗ് മെറ്റീരിയല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ജയേഷ്. ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കൈരളി പ്രവര്‍ത്തകര്‍ അറിയിച്ചു.
Post Your Comments