PoliticsLatest NewsKeralaNews

‘സിപിഎം ഉപദ്രവിക്കുന്നു, തുടര്‍ന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേരും’: പരസ്യ പ്രഖ്യാപനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

സിപിഎം ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ താന്‍ ബിജെപിയില്‍ ചേരുമെന്ന പരസ്യ പ്രഖ്യാപനവുമായി ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. സിപിഎമ്മില്‍ നിന്ന് തനിക്കുണ്ടായ പ്രശ്‌നങ്ങളൊന്നും പരിഹരിച്ചില്ലെന്നും തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാന്‍ ആരും ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബത്തെ മാത്രമല്ല തന്റെ കൂടെ നില്‍ക്കുന്നവരെയും ആക്രമിച്ചുവെന്നും ഇവരെയെല്ലാം സംരക്ഷിക്കാന്‍ ഭാവിയില്‍ ലഭ്യമാകുന്ന ഏത് സഹായവും സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കി.

പ്രകാശ് ജാവഡേക്കറെ കണ്ടപ്പോള്‍ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നതായും എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടിയിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി. ഇപി ജയരാജന്‍ വിവാദം കത്തിനില്‍ക്കേ രാജേന്ദ്രന്റെ നിലപാട് സിപിഎമ്മിന് അടുത്ത തലവേദനയായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button