Latest NewsNewsSaudi ArabiaGulf

അതിതീവ്ര മഴയ്ക്ക് സാധ്യത, ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറണം; സൗദിയില്‍ ജാഗ്രതാ നിര്‍ദ്ദേശം

ജിദ്ദ: സൗദി അറേബ്യയില്‍ വീണ്ടും മഴ എത്തുന്നു. അടുത്ത ചൊവ്വാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ആഴ്ചകള്‍ക്ക് മുന്‍പ് സൗദിയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും അതിശക്തമായ മഴയാണ് പെയ്തതത്. മഴയിലും പെട്ടെന്നുണ്ടായ വെള്ളക്കെട്ടിലും വലിയ അപകടങ്ങളാണ് ഉണ്ടായത്. ഈ സാഹചര്യത്തില്‍ ആളുകളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നാണ് അധികൃതൃര്‍ വ്യക്തമാക്കുന്നത്.

Read Also: ഈ രണ്ട് മലയാള സൂപ്പർ താരങ്ങൾക്ക് കേരളത്തിൽ വോട്ട് ചെയ്യാനാകില്ല

റിയാദ്, മക്ക, ജിസാന്‍, നജ്റാന്‍, അസീര്‍, അല്‍ബാഹ, ഹാഇല്‍, ഖസിം, വടക്കന്‍ അതിര്‍ത്തി മേഖല എന്നിവിടങ്ങളിലാണ് മഴ സാധ്യത. വെള്ളപ്പൊക്കത്തിനും വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നതിനും ഈ പ്രദേശങ്ങളില്‍ സാധ്യതകളേറെയാണ്. ഇതോടൊപ്പം താഴ്വരകളില്‍ ശക്തമായ മഴവെള്ളപ്പാച്ചിലുണ്ടാവാനിടയുണ്ട്. ഇത്തരം അപടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് മാറിനില്‍ക്കണം. വെള്ളക്കെട്ട് കണ്ടാല്‍ അവയില്‍ ഇറങ്ങുകയോ നീന്തുകയോ ചെയ്യരുതെന്നും സിവില്‍ ഡിഫന്‍സ് പ്രദേശവാസികളോട് ആവശ്യപ്പെട്ടു.

തുറസ്സായ സ്ഥലങ്ങളിലും ഹൈവേകളിലും ജാഗ്രത പാലിക്കണമെന്നും അപകടസാധ്യതകള്‍ കണക്കിലെടുത്ത് വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് സിവില്‍ ഡിഫന്‍സ് നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിക്കണം. അടിയന്തര ഘട്ടങ്ങളില്‍ സഹായത്തിനായി മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവര്‍ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിലുള്ളവര്‍ 998 എന്ന നമ്പറിലും വിളിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button