KeralaLatest News

ഇന്ന് കൊട്ടിക്കലാശം: ആറുമണിക്ക് ശേഷം നിശബ്ദ പ്രചാരണം

തിരുവനന്തപുരം: കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇന്നു വൈകിട്ട് ആറുമണി വരെയാണ് പരസ്യപ്രചാരണത്തിന് അനുവദിച്ചിട്ടുള്ള സമയം. കൊട്ടിക്കലാശം കൊഴുപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മൂന്നു മുന്നണികളും. പല മണ്ഡലങ്ങളിലും പ്രവചനാതീതമായ ത്രികോണ മത്സരമാണ് നടക്കുന്നത്.

വെള്ളിയാഴ്ച്ച രാവിലെ ഏഴുമുതൽ ആറുവരെയാണ് വോട്ടെടുപ്പ്. അവസാന 48 മണിക്കൂറിൽ നിശ്ശബ്ദപ്രചാരണം മാത്രമാണ്. ഈ സമയം നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ നടപടിസ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നൽകൽ, മദ്യവിതരണം എന്നിവ കണ്ടെത്തിയാൽ നടപടിയെടുക്കും. വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വിൽപ്പനയ്ക്കും നിരോധനമുണ്ട്.

എല്ലാവാഹനങ്ങളും പരിശോധിക്കും. പുറത്തുനിന്നുള്ള പാർട്ടിപ്രവർത്തകർ മണ്ഡലത്തിൽ തുടരാൻ അനുവദിക്കില്ല. ലൈസൻസുള്ള ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതിനും കൊണ്ടുനടക്കുന്നതിനുമുള്ള നിരോധനം തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കുന്നതുവരെ തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button