KeralaLatest NewsNews

പ്രധാനമന്ത്രി രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്: അനില്‍ ആന്റണി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്നത് എൻഡിഎ സർക്കാരാണ്

കോട്ടയം: ഒരു പ്രത്യേക മതത്തിനോ ജാതിക്കോ വേണ്ടി നിലകൊള്ളുന്ന വ്യക്തിയല്ല താനെന്ന് അധികാരത്തിലേറിയപ്പോള്‍ തന്നെ തുറന്ന് പറഞ്ഞ വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നു പത്തനംതിട്ട ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി അനില്‍ ആന്റണി. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ഭാരതത്തെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനായാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നതെന്നും അനില്‍ ആന്റണി പറഞ്ഞു.

read also:അൻവറിൻ്റെ തരംതാണ പ്രസ്താവന ന്യായീകരിച്ച മുഖ്യമന്ത്രി വില കുറഞ്ഞ മാനസിക നിലവാരത്തിലേക്ക് താഴ്ന്നു : രമേശ് ചെന്നിത്തല

‘പ്രധാനമന്ത്രിയുടെ ഈ കാഴ്ചപ്പാടിനെ അംഗീകരിക്കുന്നവരാണ് ബിജെപിയെ പിന്തുണയ്‌ക്കുന്നത്. ക്രിസ്ത്യൻ സമുദായത്തിന് വലിയ തോതിലുള്ള സ്വാധീനമുള്ള ഏട്ട് സംസ്ഥാനങ്ങളാണ് രാജ്യത്തുള്ളത്. ഈ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്നത് എൻഡിഎ സർക്കാരാണ്. പ്രധാനമന്ത്രിയെ ക്രിസ്ത്യൻ സമൂഹത്തിന് എത്രത്തോളം വിശ്വാസമുണ്ടെന്ന് ഈ പിന്തുണയില്‍ നിന്ന് മനസിലാക്കാമെന്നും’ – അനില്‍ ആന്റണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button