Latest NewsKeralaNews

സംസ്ഥാനത്ത് ചൂട് ഉയര്‍ന്നുതന്നെ: 5 ദിവസത്തേക്ക് ചൂട് ഇനിയും കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. 21 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ തൃശൂര്‍, കൊല്ലം ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട് പറയുന്നു.

Read Also; കെഎസ്ആര്‍ടിസിയുടെ ശുചീകരണത്തിന് മന്ത്രി ഗണേഷ് കുമാര്‍, മദ്യപാനത്തെ തുടര്‍ന്ന് 97 പേര്‍ക്ക് സസ്‌പെന്‍ഷന്‍

ഏപ്രില്‍ 21 മുതല്‍ 25 വരെ കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയാണ് എത്തുക. പാലക്കാട്, കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലയില്‍ ഉയര്‍ന്ന താപനില 36°C വരെയും, (സാധാരണയെക്കാള്‍ 2 – 3 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 21 മുതല്‍ 25 വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button