Latest NewsKeralaNews

അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 8 ജില്ലകളില്‍ മഴ, ശക്തമായ കാറ്റും തീവ്ര ഇടിമിന്നലും ഉണ്ടാകും

 

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ വേനല്‍ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യതയുള്ളത്.

Read Also: ഇരട്ടക്കുട്ടികൾ വയറ്റിൽ, ആറ് മാസം ഗര്‍ഭിണിയായ ഭാര്യയെ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊന്നു: ഭർത്താവിന്റെ ക്രൂരത

മഴയ്‌ക്കൊപ്പം ഇടിമിന്നലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ അടിച്ചു വീശാവുന്ന കാറ്റും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ അറിയിപ്പില്‍ വിശദമാക്കുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ ചില ഭാഗങ്ങളില്‍ ഉള്‍പ്പെടെ കഴിഞ്ഞ മണിക്കൂറുകളില്‍ ഭേദപ്പെട്ട മഴ ലഭിച്ചു. ഇന്നും നാളെയും ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവും നിലനില്‍ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button