5 വര്‍ഷക്കാലം ജനങ്ങളെ വഞ്ചിച്ച രാഹുലിന് ഇനിയും അവസരം കൊടുത്താല്‍ വയനാട് നശിക്കും: ഡിസിസി ജനറല്‍ സെക്രട്ടറി ബിജെപിയില്‍

ഈ കാലഘട്ടത്തിന് അനുയോജ്യമായ പാര്‍ട്ടിയാണ് ബിജെപിയെന്നും സുധാകരന്‍ഈ കാലഘട്ടത്തിന് അനുയോജ്യമായ പാര്‍ട്ടിയാണ് ബിജെപിയെന്നും സുധാകരന്‍

കല്‍പ്പറ്റ: വയനാട് ഡിസിസി ജനറല്‍സെക്രട്ടറി പിഎം സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നു. അവഗണന മൂലമാണ് രാജിവയ്ക്കുന്നതെന്നും ജില്ലാ നേതാക്കള്‍ക്കും പഞ്ചായത്ത് പ്രസിഡന്റിന് പോലും രാഹുല്‍ ഗാന്ധി അപ്രാപ്യനാണെന്നും പിഎ സുധാകരന്‍ പറഞ്ഞു.

നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തില്‍ ആകൃഷ്ടനായിട്ടാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്നും ഈ കാലഘട്ടത്തിന് അനുയോജ്യമായ പാര്‍ട്ടിയാണ് ബിജെപിയെന്നും സുധാകരന്‍ പറഞ്ഞു.

read also: നടിയ്ക്കും കുടുംബത്തിനും നേരെ അജ്ഞാതരുടെ ആക്രമണം

ജില്ലാ നേതാക്കള്‍ക്കും പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും പോലും അപ്രാപ്യനാണ് രാഹുല്‍. വയനാട്ടില്‍ വരുള്‍ കൈകൊടുക്കാന്‍ വേണ്ടി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരുന്നത് രാഷ്ട്രീയ ഗതികേടാണെന്നും സുധാകരന്‍ പറഞ്ഞു. പഞ്ചായത്തുപ്രസിഡന്റുമാര്‍ക്ക് അദ്ദേഹത്തിനൊപ്പം ഫോട്ടോ പോലും എടുക്കാനാകുന്ന സാഹചര്യമില്ലെന്നും സാധാരണക്കാരുമായി സംവദിക്കാന്‍ രാഹുലിന് കഴിയുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. അഞ്ചുവര്‍ഷക്കാലം ജനങ്ങളെ വഞ്ചിച്ച രാഹുലിന് ഇനിയും അവസരം കൊടുത്താല്‍ വയനാട് നശിച്ചു പോകും. നരേന്ദ്രമോദിയുടെ വികസനം വയനാട്ടിലുമെത്താന്‍ കെ സുരേന്ദ്രന്‍ വിജയിക്കണം. സുരേന്ദ്രനെ വിജയിപ്പിക്കാന്‍ പോരാടും. ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ വയനാട്ടുകാര്‍ വിജയിപ്പിച്ചാല്‍ അതിന്റെ നേട്ടം വയനാടിനായിരിക്കുമെന്നും പിഎം സുധാകരന്‍ പറഞ്ഞു.

Share
Leave a Comment