KeralaLatest News

പ്രസിദ്ധമായ വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിൽനിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള വി​ഗ്രഹവും സ്വർണവും കവർന്ന ആൾ അറസ്റ്റിൽ

മലപ്പുറം: നൂറ്റാണ്ടുകൾ പഴക്കമുള്ള വി​ഗ്രഹവും സ്വർണവും കവർന്നയാൾ അറസ്റ്റിലായി. ചാവക്കാട് സ്വദേശി മനാഫാണ് പിടിയിലായത്. പ്രസിദ്ധമായ വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിൽ നിന്നാണ് ഇയാൾ സ്വർണവും നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും കവർന്നത്.

അഞ്ച് നൂറ്റാണ്ടോളം പഴക്കമുള്ളതാണ് വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മന. കഴിഞ്ഞയാഴ്ചയായിരുന്നു വൻ കവർച്ച നടന്നത്. മനയ്‌ക്ക് അകത്ത് സൂക്ഷിച്ചിരുന്ന 300 വർഷത്തിലധികം പഴക്കമുള്ള വിഗ്രഹവും പത്ത് പവനോളം സ്വർണാഭരണങ്ങളുമാണ് കവർന്നത്.

കൂടാതെ മനയുടെ മുൻവശത്തെ ഭണ്ഡാരവും പൊളിച്ചിരുന്നു. മോഷ്ടിച്ച സ്വർണാഭരണങ്ങൾ ഇയാൾ വിറ്റഴിച്ചതായി പൊലീസ് അറിയിച്ചു. വിഗ്രഹങ്ങൾ കൊടുങ്ങല്ലൂരിലെ വാടക വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button