Latest NewsNewsIndia

ഭാര്യയേയും പെണ്‍മക്കളേയും കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തി: ഭര്‍ത്താവ് അറസ്റ്റില്‍

റാഞ്ചി: ഭാര്യയേയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് ഗുരുചരണ്‍ പാഡിയ എന്നയാള്‍ ഭാര്യയേയും മക്കളേയും കോടാലി ഉപയോഗിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ മദ്യപിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.

Read Also: ഗാസയിൽ അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണം, 13 മരണം: ഇറാനെതിരെ ഉപരോധ നീക്കവുമായി അമേരിക്ക

മുഫാസില്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള ലുദ്രബാസ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. മദ്യപാനത്തിന്റെ പേരില്‍ ഗുരുചരണ്‍ പാഡിയയും ഭാര്യ ജനോയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ ഇവര്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാവുകയും ഗുരുചരണ്‍ പാഡിയ കോടാലി എടുത്ത് ഭാര്യയേയും 5 ഉം ഒന്നും വയസ് പ്രായമുള്ള പെണ്‍മക്കളെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button