
ചേര്‍ത്തല: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ 25കാരന് 32 വര്‍ഷം തടവും 1.80 ലക്ഷം രൂപ പിഴയും. എഴുപുന്ന പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കാട്ടേഴത്ത് കോളനിയില്‍ ജ്യോതിഷിനെയാണ് വിവിധ വകുപ്പുകളിലായി ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി ജഡ്ജി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷം തടവു കൂടി അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു.
2019ലാണ് കേസിനാസ്പദമായ സംഭവം. 15 വയസുള്ള പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി കറങ്ങാന്‍ പോകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എരമല്ലൂരില്‍ നിന്നും ബൈക്കില്‍ കയറ്റി ചേര്‍ത്തല തങ്കി കവലയ്ക്കടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പ്രതി മറ്റൊരു പോക്‌സോ കേസില്‍ പ്രതിയാണ്. വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളിലും ജ്യോതിഷ് പ്രതിയാണെന്ന് അരൂര്‍ പൊലീസ് പറഞ്ഞു.
Post Your Comments