തൃശൂര്‍: പ്രതിഷേധങ്ങള്‍ ശക്തമായതോടെ തൃശൂര്‍ പൂരം ആന എഴുന്നള്ളത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഉത്തരവ് തിരുത്താന്‍ നടപടി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സര്‍ക്കുലര്‍ തിരുത്താന്‍ വനംമന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി പുതിയ സര്‍ക്കുലര്‍ ഇറക്കാനാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ ഇടപെടലോടെ പൂരം പ്രതിസന്ധി അവസാനിച്ചതായി തിരുവമ്പാടി പാറമേക്കാവ് ദേവസങ്ങള്‍ അറിയിച്ചു.
Read Also: ഇസ്രായേലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി
തൃശൂര്‍ പൂരത്തിന് കൊടിയേറുന്നത് മണിക്കൂറുകള്‍ക്കു മുമ്പാണ് വിവാദ നിര്‍ദ്ദേശത്തിന്റെ ഉത്തരവ് ദേവസ്വങ്ങള്‍ക്ക് ലഭിക്കുന്നത്. അപ്രായോഗികമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ശക്തമായ പ്രതിഷേധം. പിന്നാലെ ജില്ലയില്‍ നിന്നുള്ള റവന്യൂ മന്ത്രി കെ രാജന്‍ ഇടപെട്ടു. ഉത്തരവില്‍ തിരുത്തല്‍ കൊണ്ടുവരുമെന്ന് വനമന്ത്രി എ കെ ശശിധരന്‍ പ്രഖ്യാപിച്ചതോടെ ആശ്വാസമായി.
ആനകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ മേളക്കാര്‍ ഉള്‍പ്പെടെ ആള്‍ക്കൂട്ടം പാടില്ലെന്ന നിബന്ധനയായിരുന്നു പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്.
Post Your Comments