Latest NewsNews

ലവ്ജിഹാദുമായി ഒരു ബന്ധവുമില്ല, മകളെ അപായപ്പെടുത്തിയത്: ജസ്‌ന കേസിൽ വെളിപ്പെടുത്തലുമായി പിതാവ്

ജെസ്‌നയെ അപായപ്പെടുത്തിയതാണെന്നാണ് പിതാവ് ജെയിംസ് ജോസഫ് ആവർത്തിക്കുന്നു. ഏജന്‍സികളുടെ അന്വേഷണത്തിന് സമാന്തരമായി തങ്ങളും അന്വേഷണം നടത്തിയിരുന്നുവെന്നും ആ അന്വേഷണത്തിൽ വ്യക്തമായത് ഇതാണെന്നും അദ്ദേഹം പറയുന്നു. കൂടുതൽ കാര്യങ്ങൾ 19 ന് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മകള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മകളുടെ തിരോധാനം വര്‍ഗീയമായിപോലും ഉപയോഗിക്കാന്‍ ശ്രമം നടന്നു. ലൗജിഹാദ് അടക്കമുള്ള വിഷയങ്ങള്‍ക്ക് ഈ തിരോധാനവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ 19-ന് കേസില്‍ അന്വേഷണം നടത്തിയ സി.ബി.ഐ. ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുശേഷം ജെസ്‌ന കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതിയിലോ മാധ്യമങ്ങൾക്ക് മുന്നിലോ വെളിപ്പെടുത്തുമെന്നാണ് അദ്ദേഹം പറയുന്നത്.

ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ അജ്ഞാത സുഹൃത്തിന് പങ്കുണ്ടെന്നും ആ സുഹൃത്ത് അന്വേഷണ സംഘം കണ്ടെത്തിയ സഹപാഠി അല്ലെന്നും പറഞ്ഞ പിതാവ് ജസ്‌ന രഹസ്യമായി എല്ലാ വ്യാഴാഴ്ചയും പ്രാര്‍ത്ഥനയ്ക്ക് പോയിരുന്നുവെന്നും സിബിഐ രഹസ്യമായി അന്വേഷിക്കുമെങ്കില്‍ ഈ വിവരങ്ങള്‍ കൈമാറാന്‍ തയാറെന്നും പറയുന്നു. സി.ബി.ഐ. സംഘം ശരിയായി കാര്യങ്ങള്‍ അന്വേഷിക്കുമെങ്കില്‍ ജസ്നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന സുഹൃത്തിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നൽകാൻ തയ്യാറാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button