KeralaLatest NewsNews

കേരളത്തിലേക്ക് പുതിയ ട്രെയിൻ സർവീസ്: സ്റ്റോപ്പുകൾ അറിയാം, 7 ട്രെയിനുകളുടെ സമയം മാറ്റി

ചെന്നൈ: അവധിക്കാല തിരക്ക് പരി​ഗണിച്ച് കേരളത്തിലേക്ക് പുതിയ ട്രെയിൻ സർവീസ് അനുവദിച്ച് ദക്ഷിണ റയിൽവെ. താംബരം–മംഗളൂരു റൂട്ടിലാണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. താംബരം–മംഗളൂരു സ്പെഷൽ ട്രെയിൻ(06049) 19, 26, മേയ് 3, 10, 17, 24, 31 എന്നീ തീയതികളിൽ താംബരത്ത് നിന്നും സർവീസ് നടത്തും. മംഗളൂരുവിൽ നിന്നും മടക്കസർവീസ്(06050) 21, 28, മേയ് 5, 12, 19, 26, ജൂൺ 2 എന്നീ തീയതികളിലാണ് സർവീസ്.

താംബരത്ത് നിന്നു ഉച്ചയ്ക്ക് 1.30നു പുറപ്പെടുന്ന ട്രെയിനിന് നഗരത്തിൽ എഗ്‌മൂർ (2.00), പെരമ്പൂർ (2.48) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. കേരളത്തിൽ പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. മടക്കസർവീസ് മംഗളൂരു സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 12നു പുറപ്പെട്ട് പിറ്റേന്നു പുലർച്ചെ 5.30നു താംബരത്ത് എത്തും. പെരമ്പൂർ (3.15), എഗ്‌മൂർ‌ (4.05) എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്. 19 സ്ലീപ്പർ കോച്ചുകളും 2 ദിവ്യാംഗൻ സെക്കൻഡ് ക്ലാസ് കോച്ചുകളുമുണ്ട്. സ്പെഷൽ സർവീസുകളിലെ ബുക്കിങ് തുടങ്ങി.

ട്രെയിൻ സർവീസിൽ മാറ്റം

* ചെന്നൈ ഡിവിഷനിൽ വിവിധ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മെമു ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി.

* രാവിലെ 9.30നുള്ള കാട്പാടി–ജോലാർപേട്ട് (06417), ഉച്ചയ്ക്ക് 12.45നുള്ള ജോലാർപേട്ട്–കാട്പാടി (06418) എന്നിവ ഇന്നും 20നും റദ്ദാക്കി.

* രാവിലെ 10നുള്ള വെല്ലൂർ–ആർക്കോണം (06736), ഉച്ചയ്ക്ക് 2.50നുള്ള ആർക്കോണം–വെല്ലൂർ (06735) എന്നിവ 17, 24, 26 തീയതികളിൽ റദ്ദാക്കി.

* രാവിലെ 6.25നുള്ള കെഎസ്ആർ ബെംഗളൂരു–ചെന്നൈ സെൻട്രൽ ലാൽബാഗ് എക്സ്പ്രസ് (12608) 17നും 24നും കാട്പാടിയിൽ യാത്ര അവസാനിപ്പിക്കും.

* ഉച്ചയ്ക്ക് 1.35നുള്ള ചെന്നൈ സെൻട്രൽ–മൈസൂരു എക്സ്പ്രസ് (12609) 17നും 24നും 3.45നു കാട്പാടിയിൽ നിന്നു പുറപ്പെടും.

∙* പുലർച്ചെ 5നുള്ള മൈസൂരു–ചെന്നൈ സെൻട്രൽ (12610) 30നു കാട്പാടിയിൽ യാത്ര അവസാനിപ്പിക്കും.

* വൈകിട്ട് 3.30നുള്ള ചെന്നൈ സെൻട്രൽ–കെഎസ്ആർ ബെംഗളൂരു ലാൽബാഗ് എക്സ്പ്രസ് (12607) 30നു 5.30നു കാട്പാടിയിൽ നിന്നാകും പുറപ്പെടുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button