തിരുവനന്തപുരം: ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തന്റെ അവസാനത്തെ മത്സരമെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. എന്നാല്‍ ഇതോടുകൂടി രാഷ്ട്രീയം നിര്‍ത്തുമെന്നല്ലെന്നും ശശി തരൂര്‍ പറഞ്ഞു. ‘കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ വ്യത്യസ്തമായ പങ്ക് നിര്‍വഹിക്കാന്‍ അവസരം കിട്ടിയാല്‍ അത് നിര്‍വഹിക്കും. ബിജെപി ഭരണം തുടരുകയാണെങ്കില്‍ വിവാദ തീരുമാനങ്ങള്‍ക്കെതിരെ താന്‍ ജനങ്ങളുടെ ശബ്ദം ഉയര്‍ത്തും’ , അദ്ദേഹം പറഞ്ഞു. മണ്ഡല പുനഃസംഘടന, ഏക സിവില്‍ കോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നിവക്കെതിരെ നിലപാട് എടക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.
പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി അച്ഛന്‍ എ.കെ ആന്റണിയോട് മര്യാദയും സ്‌നേഹവും കാണിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. ‘അച്ഛന്റെ ദുഖം അനില്‍ മനസിലാക്കണം. അനില്‍ തീവ്ര ബിജെപി നയങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ദുഖമുണ്ട്. താന്‍ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് അനില്‍ ആന്റണി. പത്തനംതിട്ടയിലെ തോല്‍വി, അനിലിനെ പല പാഠങ്ങളും പഠിപ്പിക്കും’, ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments