പട്ടാമ്പി: പാലക്കാട് ജില്ലയിലെ കപ്പൂര്‍ കുമരനെല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ 13 വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുമരനെല്ലൂര്‍ കൊട്ടാരത്തൊടി അന്‍വര്‍ റസിയ ദമ്പതികളുടെ മകന്‍ അല്‍ അമീന്‍ 13 ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണി മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാരും പ്രദേശവാസികളും തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
തുടര്‍ന്ന് തൃത്താല പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളാളൂരിലെ സ്വകാര്യ വ്യക്തിയുടെ കുളത്തിലെ കല്‍പ്പടവില്‍ കുട്ടിയുടെ ചെരിപ്പും വസ്ത്രവും കണ്ടെത്തിയത്. പട്ടാമ്പിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം നടത്തിയ തെരച്ചിലിലാണ് രാത്രി 11 മണിയോടെ കുട്ടിയുടെ മൃതദേഹം കുളത്തില്‍ നിന്നും പുറത്തെടുത്തത്. തൃത്താല പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Leave a Comment