മാന്നാര്‍: ബധിരയും മുകയുമായ പത്ത് വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍. മാന്നാര്‍ ആലുംമൂട് ജംഗ്ഷന് കിഴക്ക് വശം വാടകക്ക് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി ബിപുല്‍ സര്‍ക്കാരിനെ (24) ആണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച്ച ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമസസ്ഥലത്തിന് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്ന സമയത്താണ് പ്രതി ഇവരുടെ വീട്ടില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് എന്ന് പൊലീസ് പറഞ്ഞു.
ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കള്‍ വിവരം അറിഞ്ഞയുടന്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മാന്നാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി രാജേന്ദ്രന്‍ പിളള, എസ് ഐ സനീഷ് ടി എസ് എന്നിവരുടെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദിനീഷ് ബാബു, സി പി ഒ ബിജോഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments