
തൃശ്ശൂരിൽ പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. അനസ്തേഷ്യയിലെ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. തൃശ്ശൂർ മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് യുവതി മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലെ ചികിത്സയിലെ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച് ബന്ധുക്കൾ പൊലീസിന് പരാതി നൽകി.
യുവതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാൻ പോട്ട പോലീസ് കേസടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആശുപത്രി ചികിത്സാ രേഖകൾ കസ്റ്റഡിയിലെടുത്തു.
അനസ്തേഷ്യ നൽകിയ ശേഷം നീതുവിന് ചുഴലി വരുകയും തുടർന്ന് അബോധാവസ്ഥയിലയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രസവം കഴിഞ്ഞ് 9 ദിവസത്തിന് ശേഷം തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ നടന്നത്. അനസ്ത്യേഷ്യ നൽകിയ ശേഷം അബോധാവസ്ഥയിലായതിനെ തുടർന്ന് നീതുവിനെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments