പത്തനംതിട്ട: അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ നന്ദകുമാര്‍ ഉയര്‍ത്തിയ ആരോപണം സ്ഥിരീകരിച്ച് പി ജെ കുര്യന്‍. അനില്‍ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നന്ദകുമാര്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് പി ജെ കുര്യന്‍ പറഞ്ഞു. പണം തിരികെ ലഭിക്കാന്‍ വേണ്ടി നന്ദകുമാറിനായി ഇടപെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് ആന്റണിയോടാണോ അനില്‍ ആന്റണിയോടാണോ എന്ന് ഓര്‍മ്മയില്ല. സിബിഐ കാര്യമോ നിയമന കാര്യമോ തനിക്ക് അറിയില്ല. എത്ര രൂപ ആണെന്നും പറഞ്ഞതായി ഓര്‍മ്മയില്ല. എന്തിനെന്ന് ചോദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also: കുപ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്, കേരള സ്റ്റോറി വസ്തുതാ വിരുദ്ധം: പാളയം ഇമാം
‘പ്രായമായ മാതാപിതാക്കളെ ഒഴിവാക്കുന്നതുപോലെയാണ് അനില്‍ ആന്റണി കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപിയില്‍ പോയത്. അനില്‍ ആന്റണി ബിജെപി വിട്ട് വന്നാല്‍ കോണ്‍ഗ്രസില്‍ എടുക്കണം എന്നാണ് തന്റെ അഭിപ്രായം. നന്ദകുമാറുമായി തനിക്ക് പരിചയമുണ്ട്. കോണ്‍ഗ്രസിന്റെ മോശം കാലത്താണ് അനില്‍ ആന്റണി കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടത്. ഇന്‍ഡ്യ മുന്നണി ജയിക്കുമ്പോള്‍ അനില്‍ ആന്റണി കോണ്‍ഗ്രസിലേക്ക് തിരിച്ചുവരും. അതാണ് അനില്‍ ആന്റണിയുടെ സ്വഭാവം. എ കെ ആന്റണിയെ ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയില്ലെന്നും ആന്റണി അഴിമതിക്ക് കൂട്ടുനില്‍ക്കില്ല’, പി ജെ കുര്യന്‍ പറഞ്ഞു.
Post Your Comments