
ഇരിട്ടി: മാവോയിസ്റ്റ് ഗ്രൂപ്പിന്റെ കബനീദളത്തില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. പശ്ചിമഘട്ടം കേന്ദ്രമാക്കി മാവോവാദി സി.പി മൊയ്തീന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് കബനീദളം. മൊയ്തീന്റെ സംഘത്തില്‍ നിന്ന് സജീവ പ്രവര്‍ത്തകയായ ജിഷ കര്‍ണാടക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാവോവാദി ഗ്രൂപ്പിലേക്ക് ചേക്കേറിയെന്നാണ് പൊലീസ് സംശയിക്കുന്നത്. കബനീദളം വിട്ടതിന് പിന്നാലെ വിക്രം ഗൗഡ രൂപീകരിച്ച കബനീദളം രണ്ടിലാണ് ജിഷ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ നിഗമനം.
Read Also: പച്ച നിറത്തിലുള്ള ഇലക്കറികൾ ഉൾപ്പെടുത്തൂ, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാം !!
മാര്‍ച്ച് 23നും ഏപ്രില്‍ നാലിനും ദക്ഷിണ കര്‍ണാടകയിലെ സുബ്രഹ്മണ്യപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ട സംഘത്തില്‍ ജിഷയും ഉണ്ടായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഏപ്രില്‍ നാലിന് കണ്ട ആറംഗസംഘത്തില്‍ വിക്രം ഗൗഡയും ഒപ്പം രവീന്ദ്രന്‍, ലത, ജിഷ എന്നിവരും ഉണ്ടായിരുന്നുവെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ആറംഗസംഘത്തിലെ രണ്ടുപേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
കര്‍ണാടകയില്‍ ‘കബനീദളം രണ്ട്’ എന്ന പേരില്‍ പുതിയ ഗ്രൂപ്പ് പ്രവര്‍ത്തിച്ചു തുടങ്ങിയെന്നാണ് പൊലീസിന്റെ നിഗമനം. വിക്രം ഗൗഡയാണ് ഈ സംഘത്തിന് നേതൃത്വം നല്‍കുന്നത്. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.
Post Your Comments