Latest NewsKeralaNews

‘കേരളത്തിലെവിടെയാണ് ഇത് സംഭവിച്ചത്? പച്ചനുണ പ്രചരിപ്പിക്കുന്നു’: കേരള സ്റ്റോറി വെറും ഭാവനയെന്ന് പിണറായി വിജയൻ

കൊച്ചി: സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’ക്കെതിരെ മുഖ്യമന്തി പിണറായി വിജയൻ. ചിത്രത്തിൽ കാണിച്ചിരിക്കുന്നത് സത്യമല്ലെന്നും ഭാവനയിലെ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു നാടിനെ അവഹേളിച്ചുകൊണ്ട് പച്ച നുണയാണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആർ.എസ്.എസ്. ന്യൂനപക്ഷത്തെ ലക്ഷ്യമിടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

ഒരു വിഭാ​ഗത്തെ മറ്റൊരു വിഭാ​ഗത്തിനെതിരെ തിരിച്ചുവിട്ട് ഉദ്ദേശകാര്യങ്ങൾ നേടാനുള്ള ശ്രമമാണ് നടത്തുന്നത്. ആ കെണിയിൽ വീഴാതിരിക്കുക. സംഘപരിവാർ അജണ്ടയുടെ ഭാ​ഗമാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ കഥയാണെന്നാണ്‌ പറയുന്നത്. കേരളത്തിലെവിടെയാണ് ഇത് സംഭവിച്ചത് എന്നദ്ദേഹം ചോദിക്കുന്നു. ഭാവനയിലെ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു.

ഒരു നാടിനെ അവഹേളിച്ചുകൊണ്ട് പച്ച നുണയാണ് പ്രചരിപ്പിക്കുന്നത്. കേരളത്തെ ഒരു വല്ലാത്ത അവമതിപ്പുള്ള സ്ഥലമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം നല്ല രീതിയിലുള്ള സാഹോദര്യത്തിന്റെ നാടാണ്. കേരളം നല്ല രീതിയിലുള്ള സാഹോദര്യത്തിന്റെ നാടാണ്. ജാതി മത ഭേദമില്ലാതെ സർവരും ജിവിക്കുന്ന സ്ഥലം. നവേത്ഥാനകാലം തൊട്ട് അത്തരമൊരു നാട് വളർത്തിയെടുക്കാനാണ് നമ്മൾ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button