KeralaLatest NewsNews

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിൽ സിപിഎം നേതാക്കൾ: ഒന്നും അറിയില്ലെന്ന് പറഞ്ഞിട്ട്?

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സന്ദര്‍ശിച്ച് സിപിഐഎം നേതാക്കള്‍. പാനൂര്‍ ഏരിയ കമ്മിറ്റിയംഗം സുധീര്‍കുമാര്‍, പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ അശോകന്‍ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. ബോംബ് നിർമ്മാണവുമായി പാർട്ടിക്കൊരു ബന്ധവുമില്ലെന്ന് സി.പി.എം ആവർത്തിക്കുന്നതിനിടെയാണ് ഇത്.

പാര്‍ട്ടി നേതാക്കളാരും ആരുടെയും വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടില്ലെന്ന് എം.വി ഗോവിന്ദൻ ഇന്നലെ വരെ മാറി മാറി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, ഈ അവകാശവാദമാണ് ഇപ്പോൾ തകർന്നിരിക്കുന്നത്. പാനൂര്‍ സംഭവത്തില്‍ സിപിഐഎമ്മിന് ബന്ധമില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയും. പിന്നാലെ ബോംബ് രാഷ്ട്രീയം സജീവ തിരഞ്ഞെടുപ്പ് ചര്‍ച്ചയാക്കി യുഡിഎഫും രംഗത്തെത്തിയിരുന്നു.

പരാജയഭീതിയില്‍ സിപിഐഎം ബോംബ് രാഷ്ട്രീയത്തിലേക്ക് തിരിയുന്നതായി യുഡിഎഫ് ആരോപിക്കുന്നു. വടകരയില്‍ അടക്കം ബോംബ് രാഷ്ട്രീയം പ്രധാന പ്രചരണ വിഷയമാക്കി നേതാക്കള്‍. പാനൂര്‍ സ്‌ഫോടനം തീര്‍ത്തും നിയമവിരുദ്ധമായ പ്രവര്‍ത്തനമാണെന്നും സിപിഐഎമ്മിന് ബന്ധമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഏതായാലും സി.പി.എം നേതാക്കളുടെ വീട് സന്ദർശനം വിഷയത്തിന് പുതിയൊരു മുഖം നൽകിയിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button