Latest NewsKeralaNews

ആരോഗ്യനില വീണ്ടെടുത്തു, മഅ്ദനി വീട്ടിലേക്ക് മടങ്ങി: എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ ഇനിയും തുടരണമെന്ന് മഅ്ദനി

കൊച്ചി: അബ്ദുള്‍ നാസര്‍ മഅ്ദനി ആശുപത്രി വിട്ടു. ഒന്നര മാസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി വീട്ടിലേക്ക് മടങ്ങിയത്. 45 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Read Also: പ്രധാനമന്ത്രി മൂന്നല്ല സ്ഥിരതാമസമാക്കിയാലും ബിജെപി തൃശൂരില്‍ ജയിക്കില്ല: കെ മുരളീധരന്‍, മോദിയുടെ മൂന്നാം വരവില്‍ ഭയം

ആശുപത്രി വിട്ടെങ്കിലും ഡയാലിസിസ് അടക്കമുള്ള ചികിത്സ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എറണാകുളത്തെ വീട്ടിലാണ് അദ്ദേഹം താമസിക്കുക. രാവിലെ ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ച ശേഷമാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്.

എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഇനിയും തുടരണമെന്ന് മഅ്ദനി പറഞ്ഞു. ’24 മണിക്കൂറും വയറ്റില്‍ ഡയാലിസിസിന്റെ ബാഗ് കിടക്കുകയാണ്. ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടിവന്നു. കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ട്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഇനിയും തുടരണം’, മഅ്ദനി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button