KeralaLatest NewsIndia

നാടാകെ വലവിരിച്ച് സാത്താൻ സേവാ റാക്കറ്റ്? സിറോയിൽ ആഭിചാരം നടത്തുന്നവരുടെ കൺവൻഷൻ

ആര്യ, ദേവി, നവീൻ എന്നിവരുടെ ഇമെയിൽ ചാറ്റുകൾ പൊലീസ് കണ്ടെത്തി. 2021 മുതലുള്ള ഇമെയിൽ ചാറ്റുകളാണ് കണ്ടെത്തിയിരിക്കുന്നത്. ചാറ്റിന്റെ ഉള്ളടക്കം ഇപ്പോൾ പുറത്തുപറയാനാകില്ലെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നുമാണ് പൊലീസ് പറയുന്നത്. നാലു വർഷമായി ഇവർക്ക് പരസ്പരം പരിചയമുണ്ട്. അതേസമയം, ഇവർ മരണത്തിന് തിരഞ്ഞെടുത്ത അരുണാചൽ പ്രദേശിലെ സിറോയിൽ ആഭിചാരം നടത്തുന്നവരുടെ കൺവെൻഷൻ നടന്നിരുന്നുവെന്നും ഇവർ അതിൽ പങ്കാളികളായി എന്നും വിവരമുണ്ട്.

ഈസ്റ്റർ ദിവസം രാത്രി മരണത്തിനായി മനഃപൂർവം തിരഞ്ഞെടുത്തതാണ്. ഹോട്ടലിലെത്തി ആദ്യ മൂന്നുദിവസങ്ങളിൽ ആര്യയും നവീനും ദേവിയും പുറത്തുപോയിരുന്നതായി ഹോട്ടൽ ജീവനക്കാർ പറയുന്നുണ്ട്. ഇത് കൺവെൻഷനിൽ പങ്കെടുക്കാൻ പോയതാകാമെന്നാണ് പൊലീസ്. അതേസമയം, കൊച്ചിയും കൊല്ലവും തിരുവനന്തപുരവും ഉൾപ്പെടെ നിരവധി ന​ഗരങ്ങളിൽ ദുർമന്ത്രവാദികളും സാത്താൻ സേവകരും മറ്റ് അന്ധവിശ്വാസ സംഘടനകളും സജീവമാണ്.

കേരളത്തിൽ സാത്താൻ സേവാ സംഘങ്ങൾ സജീവമാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുമ്പോഴും ഒരാളെ പോലും അറസ്റ്റ് ചെയ്യാനോ നിയമത്തിന് മുന്നിൽ എത്തിക്കാനോ ഇനിയും കേരള പൊലീസിന് കഴിഞ്ഞിട്ടില്ല. 2015ൽ കിഴക്കമ്പലത്ത് പിടിയിലായ സംഘത്തിനും സാത്താൻ സേവകരുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് ഇരയായ പെൺകുട്ടി മൊഴി നൽകിയിരുന്നെങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നില്ല.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മാത്രമാണ് സൺഡേ സ്കൂൾ അധ്യാപികയായിരുന്ന അനീഷയേയും കൂട്ടാളികളായ മൂന്ന് യുവാക്കളെയും ശിക്ഷിച്ചത്. ഇവർക്ക് സാത്താൻ സേവകരുമായി ബന്ധമുണ്ടെന്നും തന്നെ സാത്താൻ സേവാ സംഘം പ്രാർത്ഥനക്കായി ഉപയോ​ഗിച്ചിരുന്നെന്നും ഇരയായ പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനോ തെളിവുകൾ ശേഖരിക്കാനോ പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.

2021ൽ കൊല്ലം ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥി സാത്താൻ സേവകരുടെ വലയിൽ അകപ്പെട്ടതും വാർത്തയായിരുന്നു. കൊല്ലം ജില്ലാ കളക്ടർക്ക് കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയതോടെയാണ് ഇത് പുറംലോകം അറിഞ്ഞത്. ‘ഇലുമിനാറ്റി മെമ്പർഷിപ്പ് ഫോറ’മെന്ന ഗ്രൂപ്പിലാണ് അംഗമായത്. മാന്ത്രികശക്തിയും ഒരു കോടി രൂപയുടെ കാറും വീടും മാസം അമ്പതിനായിരം യു എസ് ഡോളറുമായിരുന്നു വാഗ്ദാനം. കുട്ടിയുടെ ജീവന് ഭീഷണി വന്നതോടെയാണ് കുടുംബം പരാതിയുമായി കളക്ടറെ സമീപിച്ചത്.

ഓൺലൈൻ വഴിയാണ് പത്താം ക്ലാസുകാരൻ സാത്താൻ ആരാധകരുടെ ​ഗ്രൂപ്പിൽ എത്തിച്ചേർന്നത്. ഇതുവഴി പത്താം ക്ലാസുകാരന് നഷ്ടമായത് 14,000 രൂപയും രക്ഷിതാക്കളുടെ തിരിച്ചറിയൽ രേഖകളിലെ വിവരങ്ങളും ആണ്. മാത്രമല്ല, വധഭീഷണിയും ഉണ്ടായി. ഓൺലൈൻ വഴി അംഗത്വ ഫീസ് അടച്ചാണ് ആരംഭം. രണ്ടായിരം രൂപയാണ് അംഗത്വ ഫീസായി അടച്ചത്. വിദേശത്ത് ഇന്റേൺഷിപ്പിനു വേണ്ടിയാണെന്ന് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് കുട്ടി ഇതിനിടെ പാസ്‌പോർട്ട് എടുക്കുകയും ചെയ്തു. ഇന്റേൺഷിപ്പിന് അവസരം ലഭിച്ചെന്ന വ്യാജരേഖ കുട്ടിയ്ക്ക് അയച്ചുകൊടുക്കുകയും പിന്നീട്, കൊല്ലത്തും കൊച്ചിയിലുമുള്ള ഗ്രൂപ്പംഗങ്ങളെ സംഘടിപ്പിച്ച് പ്രാർഥന നടത്തണമെന്നും നിർദേശം വരികയും ചെയ്തു.

സാത്താൻ ആരാധനക്കായി പത്തുവയസ്സുകാരൻ ആദ്യദിവവസം രാത്രിയിൽ വീടിനടുത്തുള്ള പള്ളിയ്ക്കു സമീപം എത്തിയെങ്കിലും നടന്നില്ല. കായലിന് കുറുകെയുള്ള തീവണ്ടിപ്പാലത്തിലൂടെ അർദ്ധരാത്രിയ്ക്കു ശേഷം കുട്ടിയെ നടത്തിയായിരുന്നു രണ്ടാമത്തെ പരീക്ഷണം. അതിന്റെ വീഡിയോ പകർത്തിയത് അമീൻ എന്നയാളാണ്. സാത്താന്റെ രൂപം പതിപ്പിച്ച ബുള്ളറ്റിലെത്തിയ അമീൻ കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാത്താൻ ആരാധനയിൽ കുട്ടി വിധേയനായത് വ്യത്യസ്തങ്ങളായ ആചാരങ്ങളിലൂടെയാണ്. ആടിന്റെ ചോരകൊണ്ട് ആരാധന നടത്താൻ പറഞ്ഞതുപ്രകാരം സുഹൃത്തുക്കളുടെ സഹായത്തോടെ ആടിനെ അന്വേഷിച്ച് കുട്ടി പലയിടത്തും പോയിരുന്നെന്നാണ് റിപ്പോർട്ടുകൾ. മൂന്നുവിരലുകളിൽ മുറിവുണ്ടാക്കിയുള്ള സത്യപ്രതിജ്ഞയ്ക്കും കുട്ടി വിധേയനായി. രാത്രി ഉറക്കമിളച്ചുകൊണ്ട് ചെയ്യേണ്ട പ്രാർത്ഥനകളും അയച്ചുകൊടുത്തു. വീട്ടിൽ ലൂസിഫറിനു ആരാധനാലയം പണിയണമെന്നും അതിൽ വെക്കോണ്ട രൂപങ്ങൾക്കായി അമ്പതിനായിരം രൂപ അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടു.

കുട്ടി നിരന്തരം വീടുവിട്ടു പുറത്തുപോകുന്നതും സ്വഭാവദൂഷ്യവുമെല്ലാം രക്ഷിതാക്കൾ ശ്രദ്ധിച്ചിരുന്നു. ഇതേതുടർന്ന്, മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് വിവരങ്ങളെല്ലാം രക്ഷിതാക്കൾ അറിഞ്ഞത്. ഇതോടെ ഫോൺ നൽകാതെയായി. എന്നാൽ, മാതാപിതാക്കൾ അറിയാതെ കുട്ടി പുതിയ മൊബൈൽ വാങ്ങി ഗ്രൂപ്പിൽ വീണ്ടും സജീവമായി. പിന്നീട്, വീട്ടുകാർ അറിയാതെ സ്വർണമെടുത്ത് പണയംവെച്ച് രണ്ടു പ്രാവശ്യം 12,000 രൂപ അജ്ഞാതസംഘത്തിന്റെ അക്കൗണ്ട് നമ്പറിൽ അയച്ചുകൊടുത്തു.

രക്ഷിതാക്കളുടെ തിരിച്ചറിയൽ രേഖകളുടെ വിവരങ്ങൾ ഉൾപ്പെടെ കൈമാറുകയും ചെയ്തു. വീണ്ടും പണം ആവശ്യപ്പെട്ടതോടെ കുട്ടി അജ്ഞാത സംഘത്തിന് ഗ്രൂപ്പിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. ഇതേതുടർന്ന്, കുട്ടിയ്ക്ക് വധഭീഷണി ഉണ്ടായി. തുടർന്നാണ് കുടുംബം ജില്ലാ കളക്ടറെ പരാതിയുമായി സമീപിച്ചത്. എന്നാൽ, ഇതിലും സംഘത്തെ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.

2017ൽ കൊച്ചിയിലെ സാത്താൻ സേവകർ ആയിരം കന്യകമാരെ ന​ഗ്നരാക്കി നിർത്തി പൂജ നടത്താനൊരുങ്ങുന്നു എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിലും അന്വേഷണം കാര്യമായി ഫലം കണ്ടില്ല. കൊച്ചിയിലെ രഹസ്യ ദ്വീപിൽ വച്ച് പ്രത്യേക രീതിയിലുള്ള പ്രാർഥന നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം എന്നായിരുന്നു റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button