Latest NewsNewsSaudi ArabiaGulf

രണ്ട് പ്രവാസികളെ താമസസ്ഥലങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: രണ്ട് ഇന്ത്യക്കാരെ സൗദി കിഴക്കന്‍ പ്രവിശ്യയിലെ സ്വന്തം താമസസ്ഥലങ്ങളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാന്‍ സ്വദേശി രാം പ്രസാദ് ചമാര്‍ (48), പഞ്ചാബ് പത്താന്‍കോട്ട് സ്വദേശി ബല്‍ജീത് സിങ് ബല്‍വിന്ദര്‍ (35) എന്നിവരെയാണ് വ്യവസായ നഗരമായ ജുബൈലിലെ വ്യത്യസ്ത ഭാഗങ്ങളിലുള്ള തങ്ങളുടെ താമസസ്ഥലങ്ങളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

Read Also: ‘ബുദ്ധിയും നല്ല മനസുമാണ് ആളുകൾ നോക്കുന്നതെങ്കിൽ എനിക്ക് എപ്പോഴെ പെണ്ണ് കിട്ടിയേനെ, ഞാൻ സ്ത്രീലമ്പടനല്ല’ -സന്തോഷ് വർക്കി

ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ടൈല്‍ ഫിക്‌സിങ് തൊഴിലാളി ആയിരുന്നു രാജസ്ഥാന്‍ സ്വദേശി രാം പ്രസാദ്. ഭാര്യ: ജീത ദേവി, പിതാവ്: താരാ ചന്ദ്, മാതാവ്: തേജൂ ദേവി. പഞ്ചാബ് സ്വദേശി ബല്‍ജീത് സിങ് ബല്‍വിന്ദറിനെ മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ഹെവി എക്യുപ്‌മെന്റ് ഡ്രൈവറായിരുന്നു.

ഔദ്യോഗിക നടപടികള്‍ക്ക് ശേഷം ഇരു മൃതദേഹങ്ങളും നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴ അറിയിച്ചു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button