KeralaLatest NewsNews

കോൺഗ്രസിന് വീണ്ടും തിരിച്ചടി: ആറ്റിങ്ങലിലെ മുൻ കോൺ​ഗ്രസ് സ്ഥാനാർത്ഥി ബിജെപിയിൽ

സ്ത്രീകൾക്ക് വേണ്ടത്ര പരി​ഗണന ലഭിക്കുന്നില്ല

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജ്യം. എന്നാൽ, കോൺഗ്രസിന് വീണ്ടും തിരിച്ചടി നൽകി പ്രവർത്തകർ ബിജെപിയിലേക്ക് ചേക്കേറുന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവും എഐസിസി അംഗവുമായ കോൺഗ്രസ് നേതാവ് തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം എൻഡിഎ സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖരിൽ നിന്നും തങ്കമണി പാർട്ടി അം​ഗത്വം സ്വീകരിച്ചു.

read also: ‘അവർ ടൂർ പോയതാണ്, 13 വർഷമായി നവീനും ദേവിയും സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്’: കണ്ണീരോടെ പിതാവ് ബാലൻ മാധവൻ

‘സ്ത്രീകൾക്ക് വേണ്ടത്ര പരി​ഗണന ലഭിക്കുന്നില്ല. കോൺഗ്രസ് സ്ത്രീകളോട് അവഗണനയാണ് കാണിക്കുന്നത്. 27 വയസ് മുതൽ കോൺ​ഗ്രസിൽ പ്രവർത്തിക്കുകയാണ്. തന്നെ പോലെ നിരവധി സ്ത്രീകൾ പാർട്ടിയിൽ അവ​ഗണിക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ബിജെപിയിൽ ചേരുന്നതെന്ന്’ തങ്കമണി ദിവാകരൻ പറഞ്ഞു.

2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർഥിയായി തങ്കമണി മത്സരിച്ചിരുന്നു. എന്നാൽ എൽഡിഎഫ് സ്ഥാനാർഥിയോട് പരാജയപ്പെടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button