എറണാകുളം: മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീര്‍ ആണ് കൊല്ലപ്പെട്ടത്. സിംനയുടെ കഴുത്തിലും പുറത്തുമാണ് കുത്തേറ്റിരിക്കുന്നത്. സംഭവത്തില്‍ പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടി. പ്രതി കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് സിംലയുടെ കഴുത്തിലും പുറത്തും പ്രതി കുത്തിയത്.
ജനറല്‍ ആശുപത്രി സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാര്‍ഡ് കെട്ടിടത്തില്‍ ആണ് സംഭവം. സിംനയുടെ പിതാവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവിനെ കാണാനായി ആശുപത്രിയില്‍ എത്തിയതായിരുന്നു സിംന. കൊല്ലപ്പെട്ട സിംനയും പ്രതിയും തമ്മില്‍ മുന്‍പരിചയം ഉണ്ടെന്നാണ് വിവരം.
Post Your Comments