KeralaLatest NewsNews

പയ്യാമ്പലത്തെ സ്മൃതി കൂടീരങ്ങളിലെ അതിക്രമം: സംഭവത്തിൽ രാഷ്ട്രീയ ബന്ധമില്ല, പിടിയിലായത് ആക്രിസാധനങ്ങൾ വിൽക്കുന്നയാൾ

ഇ.കെ നായനാരുടെയും കോടിയേരിയുടെയും ചടയൻ ഗോവിന്ദന്റെയും ഒ. ഭരതന്റെയും സമൃതി കൂടീരങ്ങളിലാണ് അതിക്രമം നടത്തിയത്

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പയ്യാമ്പലത്ത് സിപിഐഎം നേതാക്കളുടെ സ്മൃതികുടീരങ്ങൾ വികൃതമാക്കിയ സംഭവത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാല സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്നയാളാണ് പിടിയിലായ ഷാജി. സംഭവത്തിന് പിന്നിൽ രാഷ്ട്രീയബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി. സ്മൃതികുടീരങ്ങളിൽ ഒഴിച്ചത് പഴകിയ ശീതളപാനീയമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇ.കെ നായനാരുടെയും കോടിയേരിയുടെയും ചടയൻ ഗോവിന്ദന്റെയും ഒ. ഭരതന്റെയും സമൃതി കൂടീരങ്ങളിലാണ് അതിക്രമം നടത്തിയത്. സംഭവത്തിന് പിന്നാലെ ശക്തമായ അന്വേഷണമാണ് നടന്നത്. എഎസ്പി സിബി ടോമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടർന്ന് ഇന്നലെയാണ് പോലീസ് ഷാജിയെ കസ്റ്റഡിയിലെടുത്തത്.

Also Readമഞ്ഞിൽ മൂടി ഹിമാചൽപ്രദേശ്! 168 റോഡുകളിൽ ഗതാഗതത്തിന് വിലക്ക്, താഴ്ന്ന പ്രദേശങ്ങളിൽ ആലിപ്പഴ വീഴ്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button