KeralaLatest NewsNews

ഹിന്ദു പൂജാരിമാര്‍ അടിവസ്ത്രം ധരിക്കണം എന്നല്ല, മാന്യമായ വസ്ത്രം ധരിക്കണമെന്നാണ് പറഞ്ഞത്: ജി. സുധാകരന്‍

ഇപ്പോഴും തന്നെ ജെട്ടി സുധാകരന്‍ എന്നു വിളിക്കാറുണ്ട്

ആലപ്പുഴ : ഹിന്ദു പൂജാരിമാര്‍ അടിവസ്ത്രം ധരിക്കണം എന്നല്ല, മാന്യമായ വസ്ത്രം ധരിക്കണം എന്നാണ് താന്‍ പറഞ്ഞതെന്നു ഇടതു നേതാവ് ജി. സുധാകരന്‍. താന്‍ പൂജാരിമാരെ ആക്ഷേപിച്ചു എന്ന് ചിലര്‍ തന്നെക്കുറിച്ച്‌ ഇപ്പോഴും പറയുന്നുണ്ട്. ചിലര്‍ ഇപ്പോഴും തന്നെ ജെട്ടി സുധാകരന്‍ എന്നു വിളിക്കാറുണ്ട്. എന്നാല്‍ താന്‍ പൂജാരിമാരെ ആക്ഷേപിച്ച്‌ സംസാരിച്ചിട്ടില്ല. ഹിന്ദു വിഭാഗത്തിലെ പുരോഹിതന്‍മാര്‍ ഒഴികെയുള്ളവര്‍ നല്ല വസ്ത്രമാണ് ധരിക്കുന്നതെന്നും കേരള കൗമുദി ദിനപ്പത്രത്തിന്റെ ആലപ്പുഴ യൂണിറ്റിന്റെ 113-ാം വാര്‍ഷിക പരിപാടിയില്‍ സുധാകരൻ പറഞ്ഞു.

read also: മ്യൂച്ചല്‍ ഫണ്ടില്‍ അഞ്ച് ലക്ഷം രൂപ, ഒരു ചേതക് സ്‌കൂട്ടര്‍: ധനമന്ത്രി നിര്‍മലാ സീതാരാമന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ

മലബാര്‍ ദേവസ്വം ബോര്‍ഡ് സ്ഥാപിച്ചാല്‍ താന്‍ ചത്തു പോകുമെന്ന് പലരും പറഞ്ഞു. എന്നാല്‍ താനത് സ്ഥാപിച്ചു കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ വിജയിക്കണമെങ്കില്‍ വിദ്യാഭ്യാസ യോഗ്യതയല്ല പ്രധാനം സാമാന്യ ബുദ്ധിയാണെന്നും പറഞ്ഞ ജി സുധാകരന്‍ ഒരു സ്ഥാനത്തെത്തുന്നതിന് മുമ്പ് എംഎല്‍എയും എംപിയുമാവണം എന്ന മോഹമാണ് ചിലര്‍ക്കെന്നും വിമർശിച്ചു. കൈപിടിച്ച്‌ കയറ്റിയവനെ കഴുത്തിന് പിടിച്ച്‌ തള്ളിയിട്ടാണ് ഇത്തരക്കാര്‍ എംഎല്‍എയും എംപിയുമൊക്കെ ആവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button