Latest NewsIndiaNews

തമാശയ്ക്ക് യുവാവിന്റെ മലദ്വാരത്തിൽ ബ്ലോ ഡ്രയറിൻ്റെ അടപ്പ് കയറ്റി സുഹൃത്ത്: മരണം

തമാശ വിനയായി. സുഹൃത്തിന്റെ മലദ്വാരത്തിൽ ഇലക്ട്രിക് ബ്ലോ ഡ്രയറിൻ്റെ നോസൽ കയറ്റി സുഹൃത്ത്. സംഭവം കൈവിട്ട് പോയി. യുവാവ് മരണപ്പെട്ടു. മാർച്ച് 25 നാണ് ദാരുണ സംഭവം. വിജയപുര സ്വദേശിയായ യോഗേഷ് (24) ആണ് മരണപ്പെട്ടത്. ബെംഗളൂരു സാമ്പിഗെഹള്ളി ഏരിയയിൽ താമസിക്കുന്ന മുരളിയെ (25) പോലീസ് കസ്റ്റഡിയിൽ എടുത്തു. മുരളിയെ കാണാൻ യോഗേഷ് ഒരു ബൈക്ക് സർവീസ് സെൻ്ററിൽ പോയപ്പോഴായിരുന്നു സംഭവം. മുരളി സർവീസ് സെൻ്ററിലാണ് ജോലി ചെയ്യുന്നത്.

യോഗേഷ് തൻ്റെ മോട്ടോർ ബൈക്ക് സർവീസ് സെൻ്ററിൽ കഴുകാൻ നൽകി. ഇതിനുശേഷം അയാളും മുരളിയും വാഹനങ്ങൾ ഉണക്കാനുള്ള ശക്തമായ ഇലക്ട്രിക് ബ്ലോ ഡ്രയർ ഉപയോഗിച്ച് കളിക്കാൻ തുടങ്ങി. ഇതിനിടെ, മുരളി ആദ്യം യോഗേഷിൻ്റെ മുഖത്തും പുറകിലും ബ്ലോ ഡ്രയറിൻ്റെ നോസൽ കുത്തിയിറക്കി. യോഗേഷിൻ്റെ ഉദരഭാഗം വികസിക്കുകയും വൻകുടൽ വിള്ളലിന് കാരണമാവുകയും ചെയ്തു. യോഗേഷിൻ്റെ അവസ്ഥ മോശമാണെന്ന് തിരിച്ചറിഞ്ഞ മുരളി ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ ബ്ലോ ഡ്രയറിൽ നിന്നുള്ള ഉയർന്ന മർദ്ദം കാരണം യോഗേഷിൻ്റെ കുടലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി ഡോക്ടർമാർ കണ്ടെത്തി.

യോഗേഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിജയപുര സ്വദേശിയായ യോഗേഷ് ബെംഗളൂരുവിൽ ഡെലിവറി ഏജൻ്റായി ജോലി ചെയ്യുകയും തനിസാന്ദ്രയിൽ മുത്തശ്ശിയോടൊപ്പം താമസിക്കുകയുമായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 304 (കുറ്റകരമായ നരഹത്യ) പ്രകാരം സാമ്പിഗെഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും മുരളിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. യോഗേഷിൻ്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button