![](/wp-content/uploads/2021/10/amit-shah-1.jpg)
ഡല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കൂടുതല്‍ പ്രദേശങ്ങളില്‍ നിന്ന് അഫ്‌സ്പ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രം. സായുധ സേനയുടെ പ്രത്യേക അധികാര നിയമ പരിധിയില്‍ വരുന്ന കൂടുതൽ പ്രദേശങ്ങളെ ഒഴിവാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. വാറന്റില്ലാതെ ആരേയും തടങ്കലില്‍ വെയ്ക്കാനും സൈനിക നീക്കങ്ങള്‍ നടത്താനും സേനയ്ക്ക് അധികാരം നല്‍കുന്ന നിയമമാണ് അഫ്‌സ്പ.
നാഗാലാൻഡ്, അസം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് അഫ്‌സ്പ നിയമത്തിന്റെ പരിധി കുറയ്ക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കില്ലെന്നും പ്രശ്‌ന ബാധിത മേഖലകളില്‍ നിലവിലുള്ളതുപോലെ സൈന്യം തുടരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഘർഷ മേഖലകളായിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാലങ്ങളായി അഫ്‌സ്പ നിയമത്തിന് എതിരായി വലിയ പ്രതിഷേധങ്ങളാണ് നടന്നുവരുന്നത്.
വിദ്യാർത്ഥികൾക്കൊപ്പം ഫ്ലാഷ് മോബിൽ നൃത്തച്ചുവടുമായി കലക്ടർ ദിവ്യ എസ് അയ്യർ: വൈറൽ വീഡിയോ
വർഷങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നടപടിയുണ്ടാകുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ സമാധാനത്തിന്റെ പുതിയ കാലത്തിലേക്ക് കടക്കുകയാണെന്നും അതിന് കാരണമായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നതായും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
Post Your Comments