വയോധികയുടെ മാല പൊട്ടിച്ച്, ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തു ചാടുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ട്രെയിനിലെ സിസിടിവി കാമറയിലാണ് സാഹസിക മാലപൊട്ടിക്കലിന്റെ വീഡിയോ പതിഞ്ഞത്. എന്നാൽ, ഇത് ഏത് ട്രെയിനിലാണ് സംഭവമെന്ന് വ്യക്തമല്ല.
read also: ലോകത്ത് മറ്റൊരു മഹാമാരിയുടെ ഭീഷണി ഉയര്‍ന്നുവരുന്നു, അപകട സൂചന: മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന
ടോയ്ലെറ്റില്‍ പോയ ശേഷം രണ്ടു സ്ത്രീകള്‍ ഒരുമിച്ച് സീറ്റുലേയ്ക്ക് പോകുകയായിരുന്നു. വാതിലിന് സമീപം നിന്നിരുന്ന യുവാവ് പൊടുന്നനെ ഇതില്‍ ഒരാളുടെ മാല വലിച്ചു പൊട്ടിച്ച് ഒന്നും നോക്കാതെ ട്രെയിനില്‍ നിന്ന് എടുത്ത് പുറത്തു ചാടുകയായിരുന്നു. ഇവർ തുറന്ന വാതിലിലൂടെ പുറത്തുവീഴാതിരുന്നത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. മാർച്ച് 13ന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നത്. വൈകിട്ട് ഏഴിനായിരുന്നു സംഭവം.
Post Your Comments