Latest NewsNewsIndia

കമ്മ്യൂണിസ്റ്റ് ഭീകരരെ തുരത്തുന്നതിനിടെ ഛത്തീസ്ഗഡിൽ സ്ഫോടനം: രണ്ട് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്ക്

പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഛത്തീസ്ഗഡ് പോലീസ് അറിയിച്ചു

റായ്പൂർ: ഐഇഡി സ്ഫോടനത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ ദന്തേവാഡയിലാണ് സ്ഫോടനം നടന്നത്. കമ്മ്യൂണിസ്റ്റ് ഭീകരരെ തുരത്തുന്നതിനായി കിരണ്ടുൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധന നടത്തുന്നതിനിടയാണ് സ്ഫോടനം നടന്നത്. നിലവിൽ, ഈ മേഖലയിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഛത്തീസ്ഗഡ് പോലീസ് അറിയിച്ചു.

പരിക്കേറ്റ ഉദ്യോഗസ്ഥരെ സമീപത്തെ പ്രാദേശിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി റായ്പൂരിലേക്ക് മാറ്റുകയായിരുന്നു. ദന്തേവാട-ബിജാപൂർ ജില്ലയുടെ അതിർത്തിയിലാണ് കിരണ്ടൂൽ പ്രദേശം. റിസർവ് ഗാർഡ്, ബസ്തർ ഫൈറ്റേഴ്സ് എന്നിവരടങ്ങിയ സംഘമാണ് പ്രദേശത്ത് പരിശോധന നടത്തുന്നത്. ഇവർക്കൊപ്പം സിആർപിഎഫും, കോബ്ര യൂണിറ്റും ഉണ്ടായിരുന്നു. ഈ മാസം 11-ന് ദന്തേവാടയിൽ ഉണ്ടായ കമ്മ്യൂണിസ്റ്റ് ഭീകരാക്രമത്തിൽ ഒരു ഭീകരനെ
സുരക്ഷാ സേന വധിച്ചിരുന്നു.

Also Read: വിഴിഞ്ഞം ടിപ്പർ അപകടം: മരണപ്പെട്ട അനന്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് അദാനി ഗ്രൂപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button