റായ്പൂര്‍ : ഛത്തീസ്ഗഢിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ മൂന്ന് ജവാന്‍മാര്‍ക്ക് വീരമൃത്യു. നക്സല്‍ബാധിത മേഖലയായ നാരയണ്‍പൂരിലാണ് സ്ഫോടനമുണ്ടായത്. 27 സൈനികര്‍ സഞ്ചരിച്ച ബസ് സ്ഫോടനത്തില്‍ തകര്‍ന്നുവെന്ന് പൊലീസ് അറിയിച്ചു.
Read Also : കേരളത്തില്‍ ഇത്തവണ ബിജെപിക്ക് വന്‍ നേട്ടമുണ്ടാകുമെന്ന് ഗൗതം ഗംഭീര്‍
ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം. ദൗഡിയിലെ വനത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ് മേഖലയിലെ പരിശോധന കര്‍ശനമാക്കിയതായി അധികൃതര്‍ അറിയിച്ചു.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞുവെന്ന് നാരയണ്‍പൂര്‍ എസ്.പി മോഹിത് ഗാര്‍ഗ് പറഞ്ഞു. മാര്‍ച്ച് അഞ്ചിന് നടന്ന സ്ഫോടനത്തിലും ജവാന്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments