തൃശൂര്‍: തൃശൂരില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്. പാര്‍ട്ടി ഓഫീസിലാണ് സന്ദര്‍ശനം നടത്തി. സിപിഎം നേതാക്കളായ എംഎം വര്‍ഗീസ്, എസി മൊയ്തീന്, പികെ ബിജു, എംകെ കണ്ണന് എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ സിപിഐഎം നേതാക്കളെ ഇഡി വിളിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. അരവിന്ദ് കെജ്രിവളിന്റെ അറസ്റ്റിന് പിന്നാലെ ഇഡി നീക്കം തൃശൂരിലും ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് മുഖ്യമന്ത്രി പെട്ടെന്ന് തൃശൂരില്‍ എത്തിയതെന്ന് പറയുന്നു.
Read Also: അരവിന്ദ് കെജ്രിവാൾ ‘ഡൽഹി മദ്യ അഴിമതിയുടെ രാജാവ്’: ഇ.ഡി കോടതിയിൽ
ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി എത്തുമെന്ന നിര്‍ദേശം എത്തിയത്. 45 മിനിറ്റ് കൂടിക്കാഴ്ച നീണ്ടുനിന്നു. കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലാണ് തൃശൂരിലെ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ മുഖ്യമന്ത്രി എത്തിയിരുന്നില്ല. എസി മൊയ്തീന്, എംകെ കണ്ണന്, എംഎം വര്‍ഗീസ് എന്നിവര്‍ അറസ്റ്റിന് തയ്യാറാണെന്ന് ഇവര്‍ അറിയിച്ചതായാണ് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നത്. ഇതിനിടെയാണ് നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം നേതാക്കളുടെ അറസ്റ്റ് സംസ്ഥാനമാകെ പ്രതിഫലിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
Post Your Comments