Latest NewsKeralaNews

സംസ്ഥാനത്ത് സിഡിഎസ് അക്കൗണ്ടന്റുമാരെ കൂട്ടത്തോടെ സ്ഥലംമാറ്റാൻ നിർദ്ദേശം, ഉത്തരവിനെതിരെ വ്യാപക പ്രതിഷേധവുമായി ജീവനക്കാർ

ഒരു വർഷത്തെ കാലയളവ് വെച്ച് കരാർ പുതുക്കുന്നവരാണ് സിഡിഎസ് അക്കൗണ്ടന്റുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സിഡിഎസ് അക്കൗണ്ടന്റുമാരെ കൂട്ടത്തോടെ സ്ഥലംമാറ്റാൻ ഉത്തരവിറക്കി കുടുംബശ്രീ. നിലവിൽ, മൂന്ന് വർഷത്തോളം അക്കൗണ്ടന്റ് തസ്തികയിൽ സേവനമനുഷ്ഠിച്ച മുഴുവൻ ജീവനക്കാരെയും സ്ഥലംമാറ്റാനാണ് തീരുമാനം. അക്കൗണ്ടിംഗിലെ ക്രമക്കേട് ഒഴിവാക്കുന്നതിന്റെയും, സുതാര്യത ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, നിർബന്ധിത സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധമറിയിച്ച് ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്.

തുച്ഛമായ ശമ്പളത്തിലാണ് ജോലി ചെയ്യുന്നതെന്നും, വേതന വ്യവസ്ഥകൾ പരിഷ്കരിക്കാതെ നിർബന്ധിത സ്ഥലംമാറ്റം ഉൾക്കൊള്ളാൻ കഴിയുകയില്ലെന്നും ജീവനക്കാർ അറിയിച്ചു. ഒരു സിഡിഎസിൽ മൂന്ന് വർഷം ജോലി ചെയ്ത അക്കൗണ്ടന്റുമാരെ അതേ ബ്ലോക്കിലെ തന്നെ മറ്റൊരിടത്തേക്കാണ് സ്ഥലം മാറ്റേണ്ടത്. അതേസമയം, സാമ്പത്തികമോ ഭരണപരമോ ആയ പരാതികൾ നേരിടുന്ന സിഡിഎസ് അക്കൗണ്ടന്റുമാരാണെങ്കിൽ സ്ഥലംമാറ്റത്തിനു ശേഷവും പ്രസ്തുത പരാതികളിലെ ഉത്തരവാദിത്തത്തിൽ നിന്ന് യാതൊരു കാരണവശാലും ഒഴിഞ്ഞുമാറാൻ സാധിക്കുകയില്ല. ഒരു വർഷത്തെ കാലയളവ് വെച്ച് കരാർ പുതുക്കുന്നവരാണ് സിഡിഎസ് അക്കൗണ്ടന്റുമാർ.

Also Read: കുറ്റം ചെയ്യുന്നവരെ കല്ലെറിഞ്ഞു കൊല്ലണമെന്നും കവലയിൽ തൂക്കിക്കൊല്ലണം എന്നുമാണോ രാഹുൽ ആവശ്യപ്പെടുന്നത്?- അമിത് ഷാ

shortlink

Post Your Comments


Back to top button