Latest NewsIndia

ബിപിൻ റാവത്തിന്റെ മരണം ചിലർ ആഘോഷമാക്കുന്നു : എല്ലാവരെയും പൊക്കി അകത്തിടാൻ നിർദ്ദേശിച്ച് യുപി, ഗുജറാത്ത് സർക്കാരുകൾ

രാജ്യം വിതുമ്പുമ്പോൾ, ഇന്ത്യയിൽ തന്നെ ഈ അപകടം ആഘോഷിച്ചവരുണ്ട്

ന്യൂഡൽഹി: രാജ്യത്ത്‌ മഹാന്മാർക്ക്‌ മരണം സംഭവിക്കുമ്പോൾ അത് ആഘോഷിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗുജറാത്ത്, യുപി സർക്കാറുകൾ. ബുധനാഴ്ച, തമിഴ്നാട്ടിലെ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലികയും 13 സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇവരുടെ വിയോഗത്താൽ രാജ്യം തന്നെ വിതുമ്പുമ്പോൾ, ഇന്ത്യയിൽ തന്നെ ഈ അപകടം ആഘോഷിച്ചവരുണ്ട്.

ഇത്തരത്തിൽ മഹാന്മാരെ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നവരെയും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവരെയും പെട്ടെന്ന് കണ്ടു പിടിച്ച് അറസ്റ്റ് ചെയ്യണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. അവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും ഇത്തരം പ്രവർത്തിയിൽ ഏർപ്പെടുന്നവരെ അറസ്റ്റ് ചെയ്യാൻ ഗുജറാത്ത് സർക്കാരും ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button