ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ ഇ ഡി സംഘം. എട്ട് ഇഡി ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് കെജ്രിവാളിന്റെ വീട്ടിലെത്തിയിരിക്കുന്നത്. വീടിനു പുറത്ത് വന്‍ പൊലീസ് സന്നാഹത്തെ എത്തിച്ചുകൊണ്ടാണ് ഇ ഡി എത്തിയത്. കെജ്രിവാളിന് സമന്‍സ് നല്‍കാനാണ് എത്തിയതെന്നാണ് ഇഡി സംഘം പറഞ്ഞതെങ്കിലും വീട്ടില്‍ പരിശോധന നടത്തുന്നതായാണ് വിവരം. ഡല്‍ഹി മുഖ്യമന്ത്രിയുടെ വീട് പരിശോധിക്കാനുള്ള സെര്‍ച്ച് വാറണ്ട് ഉണ്ടെന്ന് ഇഡി ഉദ്യോഗസ്ഥര്‍ കെജ്രിവാളിന്റെ സ്റ്റാഫിനെ അറിയിച്ചിട്ടുണ്ട്.
Read Also: യുപിഐ ഇടപാടുകൾ ഇനി അതിവേഗം! വാട്സ്ആപ്പിൽ ഈ ഫീച്ചർ ഉടൻ എത്തും
അതിനിടെ മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാനായി നിര്‍ണായക നീക്കവുമായി കെജ്രിവാള് സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കെജ്രിവാളും ആം ആദ്മി പാര്‍ട്ടി ഇതിനകം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചുകഴിഞ്ഞു. അടിയന്തര വാദം വേണമെന്നാണ് ആവശ്യം. ഇ ഡി കേസില്‍ അറസ്റ്റ് തടയാത്ത ഡല്‍ഹി ഹൈക്കോടതി നടപടിക്ക് എതിരെ ആണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
Post Your Comments