തിരുവനന്തപുരം: കേരളത്തിലൂടെ സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. ഇന്ത്യൻ റെയിൽവേ മന്ത്രാലയമാണ് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. തിരുവനന്തപുരം സെൻട്രൽ- ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മെയിൽ എന്നീ ട്രെയിനുകളുടെ സമയമാണ് പുനക്രമീകരിച്ചിരിക്കുന്നത്. പുതിയ മാറ്റം ജൂലൈ 15 മുതൽ പ്രബലത്തിലാകും.
തിരുവനന്തപുരം സെൻട്രൽ-ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് നിലവിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് 12:30-നാണ് പുറപ്പെടാറുള്ളത്. ജൂലൈ 15 മുതൽ 12:15-ന് പുറപ്പെടുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. തൃശ്ശൂർ വരെയാണ് പുതുക്കിയ സമയക്രമം അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാവുക. അതേസമയം, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മെയിൽ ജൂലൈ 15 മുതൽ 19:45-ന് പുറപ്പെടുന്നതാണ്. പുതുക്കിയ സമയക്രമങ്ങളെ കുറിച്ച് അറിയാം.
തിരുവനന്തപുരം സെൻട്രൽ-ന്യൂഡൽഹി കേരള എക്സ്പ്രസ്
തിരുവനന്തപുരം സെൻട്രൽ- 12:15 am
വർക്കല ശിവഗിരി- 12:54 am
കൊല്ലം – 13:17 pm
കായംകുളം-13:53 pm
മാവേലിക്കര – 14:04 pm
ചെങ്ങന്നൂർ – 14:16 pm
തിരുവല്ല – 14:27 pm
ചങ്ങനാശ്ശേരി- 14:37 pm
കോട്ടയം – 14:55 pm
വൈക്കം റോഡ്- 15:23 pm
എറണാകുളം ടൗൺ- 16:05 pm
ആലുവാ-16:30 pm
തൃശൂർ – 17:27 pm
ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മെയിൽ
ഡോ. എംജിആർ ചെന്നൈ സെൻട്രൽ- 19:30 pm
കട്പ്പാടി- 21:13 pm
സേലം- 23:53 pm
ഈറോഡ് – 12:50 am
കോയമ്പത്തൂർ -2:22 am
പാലക്കാട് – 3:37 am
തൃശൂർ – 4:40 am
അങ്കമാലി – 5:30 am
ആലുവാ – 5:45 am
എറണാകുളം ടൗൺ – 6:20 am
തൃപ്പൂണിത്തുറ- 6:44 am
കോട്ടയം – 7:40 am
ചങ്ങനാശ്ശേരി- 8:02 am
തിരുവല്ല-8:13 am
ചെങ്ങന്നൂർ-8:25 am
മാവേലിക്കര-8:39 am
കായംകുളം-8:50 am
കൊല്ലം-9:45 am
വർക്കല ശിവഗിരി-10:09 am
തിരുവനന്തപുരം പേട്ട- 10:44 am
തിരുവനന്തപുരം സെൻട്രൽ- 11:20 am
Post Your Comments