പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണ നല്‍കാനുള്ള കാരണം വിശദീകരിച്ച് മുന്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷെഹ്ല റാഷിദ്. വര്‍ഷങ്ങളോളും മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകയായിരുന്നു ഷെഹ്ല. എന്നാൽ നിലവിൽ മോദിയെ പിന്തുണയ്ക്കുന്ന ഷെഹ്ല അതിന് കാരണമായി താനല്ല കശ്മീരിലെ സാഹചര്യമാണ് മാറിയതെന്ന് വിശദീകരിച്ചു. സിഎന്‍എന്‍-ന്യൂസ് 18 സംഘടിപ്പിക്കുന്ന മാര്‍ക്വീ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവിന്റെ റൈസിംഗ് ഭാരത് സമ്മിറ്റ് 2024 ന്റെ നാലാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു ഷെഹ്ല.
‘ അടുത്തിടെ കശ്മീരില്‍ നടന്ന റാലിയില്‍ സാധാരണക്കാരായ ആളുകള്‍ മോദിക്കുവേണ്ടി കാത്ത് നില്‍ക്കുന്നത് നമ്മള് കണ്ടു. ഭരണകൂടത്തെ പുകഴ്ത്തി സംസാരിക്കുകയല്ല ഞാന്‍. തുടര്‍ച്ചയായ പവര്‍കട്ട് പോലുള്ള പ്രശ്നങ്ങള്‍ ഇനിയും പരിഹരിക്കാനുണ്ട്. പക്ഷേ, ഇത് തന്നെ ഒരു മാറ്റമാണ്. റോഡുകളും പവര്‍കട്ടും സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ നിലവിലുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാതന്ത്ര്യമായിരുന്നു അവിടുത്തെ കത്തുന്ന വിഷയം. ഇപ്പോള്‍ കശ്മീര്‍ താഴ്വര പ്രധാനമന്ത്രിയുടെ പേര് നിരന്തരം പറയുന്നു എന്നതല്ല, മറിച്ച് ആളുകള്‍ ഇപ്പോള്‍ തങ്ങളുടേത് എന്ന് കരുതുന്ന ഒരു സര്‍ക്കാരിനോട് പരാതികള്‍ പറയുന്നതാണ് കാണാന്‍ കഴിയുന്നത്’, അവര്‍ പറഞ്ഞു.
‘കോവിഡ് 19 വ്യാപനകാലത്താണ് തന്റെ കാഴ്ചപ്പാടുകളില്‍ മാറ്റം സംഭവിച്ചത്. ഫെയ്സ്മാസ്ക്, വാക്സിനുകള്‍, ലോക്ഡൗണ്‍ തുടങ്ങിയ നിര്‍ണായക വിഷയങ്ങളെ ചിലപ്പോള്‍ ഞങ്ങള്‍ എതിര്‍ക്കുന്നതായി ഞാന്‍ മനസ്സിലാക്കി. മാറ്റത്തെ സംബന്ധിച്ച് സര്‍ക്കാരിന് വ്യത്യസ്തമായ സിദ്ധാന്തമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് മറ്റൊന്നും. പത്ത് വര്‍ഷം മുമ്പ് ആധാര്‍ പോലുള്ള കാര്യങ്ങള്‍ ഞങ്ങള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡിജി യാത്ര, ഡിജി ലോക്കര്‍ പോലുള്ള ആപ്പുകള്‍ ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ട്,’ ഷെഹ്ല പറഞ്ഞു.
അടുത്ത 25 വര്‍ഷത്തേക്കുള്ള ഭരണത്തിന്റെ മികച്ച മാതൃകയാണ് ‘വികസിത ഭാരത’മെന്നും അവര്‍ പറഞ്ഞു. ‘‘മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കുന്നതില്‍ എതിര്‍പ്പില്ല. എന്റെ പ്രായത്തിനും അപ്പുറമാണ് പ്രധാനമന്ത്രി ഇത്രയും നാള്‍കൊണ്ട് നേടിയെടുത്ത അനുഭവസമ്പത്ത്’’ അവര്‍ വ്യക്തമാക്കി. മുമ്പ്’‘ദേശവിരുദ്ധ’’ എന്ന രീതിയില്‍ സാമൂഹികമാധ്യമങ്ങളില്‍ ഷെഹ്ല ട്രോളുകള്‍ക്കിരയായിരുന്നു.
നല്ല ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ഭരണകൂടത്തെയാണ് ഞങ്ങള്‍ കാണുന്നതെന്നും പ്രധാനമന്ത്രി വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും അവര്‍ നേരത്തെ വാര്‍ത്താ ഏജന്‍സിയായി എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ ജനപ്രീതിയെ അവഗണിച്ചും അദ്ദേഹം അടിസ്ഥാനപരമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. രാജ്യ താത്പര്യത്തിനായി പ്രവര്‍ത്തിക്കുന്ന നിസ്വാര്‍ത്ഥ വ്യക്തിയാണ് അദ്ദേഹം, അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments